/kalakaumudi/media/media_files/2025/07/29/nun-today-2025-07-29-12-48-51.jpg)
ഡല്‍ഹി : ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ചുള്ള കന്യാസ്ത്രീകളുടെ വിവാദ അറസ്റ്റില്‍ പ്രതികരിച്ച് കന്യാസ്ത്രീകള്‍ക്കൊപ്പം വന്ന പെണ്‍കുട്ടികള്‍. കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോകുന്നത് വീട്ടുകാരെ അറിയിച്ചതാണെന്നും നേരത്തെ തന്നെ തങ്ങള്‍ ക്രിസ്തു മത വിശ്വാസികള്‍ ആണെന്നും പെണ്‍കുട്ടി പറയുന്നു. ബജ്‌റംഗ്ദളിന്റെയും പൊലീസിന്റെയും ആരോപണം തള്ളിയ ഇവര്‍, അറസ്റ്റ് നടന്ന ദിവസം പ്രാദേശിക മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അതിനിടെ മതം മാറ്റുന്നവരെ മര്‍ദിക്കുന്നത് തുടരുമെന്നാണ് സംഭവത്തില്‍ തീവ്ര ഹിന്ദു സംഘടനാ നേതാവ് ജ്യോതി ശര്‍മയുടെ പ്രതികരണം.താന്‍ എല്ലാവരെയും മര്‍ദിക്കാറില്ലെന്നും ഹിന്ദുക്കളായവരെ ക്രിസ്ത്യാനികളാക്കുന്നവരെയാണ് തല്ലുന്നതെന്നാണ് അവര്‍ പറഞ്ഞത്. കന്യാസ്ത്രീകള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.