/kalakaumudi/media/media_files/2025/08/02/nun-bail-nia-2025-08-02-11-54-06.jpg)
ബിലാസ്പുര്‍ : ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പുര്‍ എന്‍ഐഎ പ്രത്യേക കോടതി ഇന്നു വിധി പറയും.ഇന്നലെ പ്രാഥമിക വാദം കേട്ടെങ്കിലും വിധി പറയുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു.പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷിയാണ് കേസ് പരിഗണിച്ചത്.ഇന്നലെ ഉച്ചയ്ക്കുശേഷം കേസ് പരിഗണിച്ച കോടതി 15 മിനിറ്റോളം ഇരുപക്ഷത്തെയും വാദം കേട്ടശേഷമാണ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റി വച്ചത്.