oath ceremony updates
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയുടം മൂന്നാം സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചടങ്ങിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ ഉള്‍പ്പെടെ എണ്ണായിരത്തോളം അതിഥികള്‍ ചടങ്ങില്‍ സംബന്ധിക്കും.മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക്,മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവര്‍ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിന്റെ ഭാഗമാകാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സെയ്‌ഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫും ഡല്‍ഹിയില്‍ ഇന്നലെ എത്തിച്ചേര്‍ന്നു.അര്‍ധസൈനികര്‍, ഡല്‍ഹി പൊലീസിന്റെ പ്രത്യേക സായുധസംഘം, എന്‍എസ്ജി കമാന്‍ഡോകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് വിന്യസിച്ചിട്ടുള്ളത്. രാഷ്ട്രപതിഭവന് ചുറ്റും ഡ്രോണുകളും സ്നൈപ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്. രാഷ്ട്രത്തലവന്മാര്‍ താമസിക്കുന്ന സ്ഥലത്തും കനത്ത സുരക്ഷയാണ്.