നെഹ്‌റുവിന് ശേഷം ഹാട്രിക് അടിക്കുന്ന ആദ്യ നേതാവായി മോദി

195152, 1957, 1962 എങ്ങിനെ മൂന്ന് തിരഞ്ഞെടുപ്പുകളിലായി ജയിച്ച് നെഹ്‌റു പ്രധാനമന്ത്രി പദവിയില്‍. നെഹ്‌റുവിന്റെ ഈ റെക്കോര്‍ഡിനൊപ്പം ആറ് പതിറ്റാണ്ടിനപ്പുറം നരേന്ദ്ര മോദിയെത്തുന്നു. 2014, 2019, 2024 മോദിയുടെ ഹാട്രിക് വിജയങ്ങള്‍.

author-image
Rajesh T L
New Update
g

oath ceremony

Listen to this article
0.75x 1x 1.5x
00:00 / 00:00

മോദി പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ ചരിത്രം നേട്ടം കൈവരിക്കുകയാണ്.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം ഓരോ ടേമിന്റെയും മുഴുവന്‍ കാലാവധിയും പൂര്‍ത്തിയാക്കി, തുടര്‍ച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഏക നേതാവാണ് മോദി. 

1947 ഓഗസ്റ്റ് 15 മുതല്‍ 1964 മേയ് 27 വരെയാണ് നെഹ്‌റുവിന്റെ ഭരണകാലയളവ്. 1951 ഒക്ടോബര്‍ 25നും 1952 ഫെബ്രുവരി 21നും ഇടയിലാണ് ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്. 364 സീറ്റുമായി കോണ്‍ഗ്രസ് വിജയിച്ചു. തിരഞ്ഞെടുപ്പിലൂടെ നെഹ്‌റു പ്രധാനമന്ത്രിയായി. 1957ന് രണ്ടാമത്തെ വിധിയെഴുത്ത്. കോണ്‍ഗ്രസിന്റെ അംഗബലം 371 ആയി ഉയര്‍ന്നു. നെഹ്‌റുവിന്റെ ഭരണത്തുടര്‍ച്ച. 1962ല്‍ മൂന്നമാത്തെ പൊതു തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് 361 സീറ്റ്. നെഹ്‌റുവിന്റെ അവസാന ടേം. 195152, 1957, 1962 എങ്ങിനെ മൂന്ന് തിരഞ്ഞെടുപ്പുകളിലായി ജയിച്ച് നെഹ്‌റു പ്രധാനമന്ത്രി പദവിയില്‍. നെഹ്‌റുവിന്റെ ഈ റെക്കോര്‍ഡിനൊപ്പം ആറ് പതിറ്റാണ്ടിനപ്പുറം നരേന്ദ്ര മോദിയെത്തുന്നു. 2014, 2019, 2024 മോദിയുടെ ഹാട്രിക് വിജയങ്ങള്‍.

 

oath ceremony