മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഉടന്‍ ആരംഭിക്കും

സഹമന്ത്രി സ്ഥാനം വേണ്ടെന്ന നിലപാടിലാണ് എന്‍സിപി.  മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നായിരുന്നു എന്‍ സി പി കരുതിയിരുന്നത്.

author-image
Rajesh T L
New Update
mo

oath ceremony updates

Listen to this article
0.75x1x1.5x
00:00/ 00:00

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഉടന്‍ ആരംഭിക്കും. ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മുന്നണിയില്‍ കല്ലുകടി തുടരുന്നു.എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് ക്യാബിനറ്റ് മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി . കാബിനറ്റ് മന്ത്രി സ്ഥാനം നല്‍കാന്‍ ബിജെപി തയ്യാറാകാത്തതില്‍ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയില്‍ ചേരാനില്ലെന്ന് എന്‍സിപി വ്യക്തമാക്കി. സഹമന്ത്രി സ്ഥാനം നല്‍കി ഒതുക്കുകയാണെന്ന് അജിത് പവാര്‍ ആരോപിച്ചു. ക്യാബിനറ്റ് പദവി ലഭിക്കുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും അജിത് പവാര്‍ പറഞ്ഞു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം നല്‍കാമെന്നാണ് ബിജെപി അറിയിച്ചത്. എന്നാല്‍ സഹമന്ത്രി സ്ഥാനം വേണ്ടെന്ന നിലപാടിലാണ് എന്‍സിപി.  മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നായിരുന്നു എന്‍ സി പി കരുതിയിരുന്നത്.

oath ceremony