വകുപ്പുകള്‍ നിലനിര്‍ത്തി രാജ്‌നാഥ് സിങ്, ഗഡ്കരി അമിത് ഷാ

മനോഹര്‍ ലാല്‍ ഖട്ടാറിന് ലഭിച്ചത് നഗരവികസനം, ഊര്‍ജ്ജം എന്നീ വകുപ്പുകളുടെ ചുമതലയാണ്. ആരോഗ്യ മന്ത്രാലയത്തെ ജെപി നദ്ദ നയിക്കും. ജ്യോതിരാദിത്യ സിന്ധ്യക്ക് ടെലികോം വകുപ്പ നല്‍കി. ഒപ്പം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയും.

author-image
Rajesh T L
New Update
modi 3

oath ceremony

Listen to this article
0.75x1x1.5x
00:00/ 00:00

മൂന്നാം മോദി സര്‍ക്കാറിലെ വകുപ്പ് വിഭജനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായി. രാജ്നാഥ് സിങ് (പ്രതിരോധം), നിതിന്‍ ഗഡ്കരി (റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം), അമിത് ഷാ (ആഭ്യന്തരം), നിര്‍മ്മല സീതാരാമന്‍ (ധനകാര്യം), എസ് ജയശങ്കര്‍ (വിദേശകാര്യം) തുടങ്ങിയവര്‍ തങ്ങള്‍ കൈകാര്യം ചെയ്തിരുന്നു വകുപ്പുകള്‍ നിലനിര്‍ത്തി.സുരേഷ് ഗോപിയ്ക്ക് സാംസ്‌കാരിക ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനം. ജോര്‍ജ് കുര്യന് ന്യുനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

ഗതാഗത വകുപ്പില്‍ ഹര്‍ഷ് മല്‍ഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിമാരായി ചുമതല ഏല്‍ക്കും. മനോഹര്‍ ലാല്‍ ഖട്ടാറിന് ലഭിച്ചത് നഗരവികസനം, ഊര്‍ജ്ജം എന്നീ വകുപ്പുകളുടെ ചുമതലയാണ്. ആരോഗ്യ മന്ത്രാലയത്തെ ജെപി നദ്ദ നയിക്കും. ജ്യോതിരാദിത്യ സിന്ധ്യക്ക് ടെലികോം വകുപ്പ നല്‍കി. ഒപ്പം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയും.

oath ceremony