ഒഡീഷയിൽ മുഖ്യമന്ത്രി നവീൻ പട്നായികിന് വൻ തിരിച്ചടി; ബിജെപി മുന്നേറ്റം

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

ഒഡീഷ: ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം ഒഡീഷയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിടെ മുഖ്യമന്ത്രി നവീൻ പട്നായികിൻറെ നേതൃത്വത്തിലുള്ള ബിജു ജനതാദളിന് തിരിച്ചടി. ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ 74 സീറ്റിൽ ബിജെപി മുന്നിലാണ്. 46 സീറ്റുകളാണ് ബിജെഡിക്കുള്ളത്. സിപിഐഎം, ജെഎംഎം ഓരോ സീറ്റിലും കോൺഗ്രസ് 10 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ഒഡീഷ.

ഒഡീഷയിൽ നാല് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ പോരാട്ടം പഴയ ചങ്ങാതിമാരായ ബിജെപിയും ബിജെഡിയും തമ്മിൽ തന്നെയായിരുന്നു. 21 ലോക്സഭാ മണ്ഡലങ്ങളുള്ള ഒഡീഷയിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരുവരുടെയും പോരാട്ടം. നവീൻ പട്നായിക്കിന്റെ വ്യക്തിപ്രഭാവത്തോട് കിടപിടിക്കാൻ ഒരാൾ ഇല്ലാത്തതിനാൽ പ്രധാനമന്ത്രി തന്നെ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പോയി പ്രസംഗിക്കുന്ന കാഴ്ചകൾ ഒഡിഷയിൽ കണ്ടിരുന്നു. നവീൻ പട്നായികിന്റെ സ്വീകാര്യതയ്‌ക്കെതിരെയും കൂടിയായിരുന്നു ബിജെപിയുടെ പ്രധാന മത്സരം.

oddissia