/kalakaumudi/media/media_files/2025/04/14/po8F7iixV2PTdjwduzAY.jpg)
അഹമ്മദാബാദ്: ഏപ്രില്‍ 13ന് രാത്രി ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് എടിഎസുമായി ചേര്‍ന്ന് രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍
നടത്തിയ പരിശോധനയില്‍ ഗുജറാത്ത് തീരത്തിനടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയില്‍ നിന്ന് 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു.ഇവയെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറി.
മെത്താംഫെറ്റാമൈന്‍ ആണ് പിടികൂടിയതെന്ന് അധികൃതര്‍ സംശയിക്കുന്നു. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കണ്ടയുടന്‍ അനധികൃത ചരക്ക് ഉപേക്ഷിച്ച് കള്ളക്കടത്തുകാര്‍ സമുദ്രാതിര്‍ത്തി കടന്ന് രക്ഷപ്പെട്ടു.