/kalakaumudi/media/media_files/2025/10/21/agarval-2025-10-21-09-18-09.jpg)
ബെംഗളൂരു: ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒല സിഇഒ ഭവിഷ് അഗര്‍വാളിലെനെതിരെ ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തു. മാനേജ്‌മെന്റിന്റെ ഉപദ്രവിത്തെ തുടര്‍ന്ന് 38 വയസുകാരനായ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. മാനേജ്‌മെന്റിന്റെ ഉപദ്രവം സഹിക്കാനാവതെയാണ് ആത്മഹത്യയെന്ന ജീവനക്കാരന്റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.
സെപ്റ്റംബര്‍ 28 നാണ്, ബെംഗളൂരുവിലെ ചിക്കലസാന്ദ്ര സ്വദേശിയായ കെ. അരവിന്ദിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 2022 മുതല്‍ അരവിന്ദ് ഓല ഇലക്ട്രിക്കില്‍ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഒക്ടോബര്‍ 6 നാണ് സംഭവത്തില്‍, ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
കമ്പനിയിലെ വെഹിക്കിള്‍ ഹോമോലോഗേഷന്‍സ് ആന്‍ഡ് റെഗുലേഷന്‍ മേധാവി സുബ്രത് കുമാര്‍ ഡാഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെരിതെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 28 പേജുള്ള ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി, അരവിന്ദിന്റെ മൂത്ത സഹോദരന്‍ അശ്വിന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്.
സുബ്രത് കുമാറും ഭവിഷ് അഗര്‍വാളും ജോലിസ്ഥലത്തുവച്ച് തന്നെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ശമ്പളവും മറ്റു ആനുകൂല്യങ്ങളും തടഞ്ഞുവെച്ചതായും അരവിന്ദിന്റെതെന്നു കരുതുന്ന ആത്മഹത്യ കുറിപ്പില്‍ ആരോപണമുണ്ട്. ഇതു വിഷാദത്തിലേക്ക് തള്ളിവിട്ടതായും പൊലീസ് ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നീതി ലഭ്യമാക്കണമെന്നും കുറിപ്പില്‍ പറയുന്നതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
ശ്രദ്ധിക്കൂ, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
