അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പഴയ കാറുകൾക്ക് ഡൽഹിയിൽ പ്രവേശനം നിഷേധിച്ചു

ഡൽഹിയിൽ 10 വർഷം പഴയ ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൽ വാഹനങ്ങളും സുപ്രീംകോടതി ഇന്നലെ വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

author-image
Devina
New Update
dalhi pollution

ന്യൂഡൽഹി :അന്തരീക്ഷ മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ പഴയകാറുകൾക്ക് ഡൽഹിയിൽ പ്രവേശനം നിഷേധിച്ചു .

ബിഎസ്-VI എഞ്ചിനുകൾ ഇല്ലാത്ത വാഹനങ്ങൾക്കാണ് ഇന്നുമുതൽ പ്രവേശനം അനുവദിക്കാത്തത്.

പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനിമുതൽ പെട്രോൾ പാമ്പുകളിൽനിന്നും ഇന്ധനവും ലഭിക്കില്ല .

മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഡൽഹി സർക്കാർ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത് .

നോയിഡയിൽ നിന്ന് 4 ലക്ഷത്തിലധികം വാഹനങ്ങളും ഗുഡ്ഗാവിൽ നിന്ന് 2 ലക്ഷവും ഗാസിയാബാദിൽ നിന്ന് 5.5 ലക്ഷത്തിലധികം വാഹനങ്ങളും ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് നിരോധിക്കപ്പെടും.

വാഹന പരിശോധനയ്ക്കായി 580 പൊലീസുകാരെയും 126 ചെക്ക്പോസ്റ്റുകളിലായി 37 എൻഫോഴ്സ്മെന്റ് വാനുകളെയും വിന്യസിക്കും.

ഡൽഹിയിൽ 10 വർഷം പഴയ ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൽ വാഹനങ്ങളും സുപ്രീംകോടതി ഇന്നലെ വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ബിഎസ്-4 നിലവാരത്തിൽ താഴെയുള്ള വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നവർക്കെതിരെ നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് കഴിഞ്ഞ ജൂലൈയിൽ സർക്കാർ വിലക്കിയിരുന്നു.

എന്നാൽ ജനരോഷം ഭയന്ന് 48 മണിക്കൂറിനുള്ളിൽ തീരുമാനം പിൻവലിക്കുകയായിരുന്നു.