ബിഹാറില്‍ വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. രണ്ടുപേര്‍ പിടിയില്‍. സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് നാലുപേര്‍ ചേര്‍ന്ന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തത്. നവാബഗഞ്ച് പ്രദേശത്ത് ബുധനാഴ്ച രാത്രിയാണു സംഭവം. നാലംഗ സംഘം സിഗരറ്റ് ചോദിച്ചാണ് വൃദ്ധയുടെ വീട്ടിലെത്തിയത്. സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അടുത്തുള്ള വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പോലീസ് കേസെടുത്തു.