/kalakaumudi/media/media_files/2025/01/20/0jJLjdBPS4dXvotP4oAv.jpg)
ഇന്ത്യയുടെ അഭിമാനം, ജാവലിന്‍ ത്രോ താരവും ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരം ഹിമാനി മോറാണ് വധു. സോഷ്യല്‍ മീഡിയയില്‍ നീരജ് തന്നെയാണ് വിവാഹക്കാര്യം പങ്കുവച്ചത്.
സോനിപ്പത്തില്‍ വച്ചായിരുന്നു വിവാഹം. ഇരുവരും വിദേശത്ത് മധുവിധു ആഘോഷത്തിലാണിപ്പോള്‍. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്.
ഹരിയാന സ്വദേശിനിയാണ് ഹിമാനി. 2016-ല്‍ മലേഷ്യയില്‍ നടന്ന ലോക ജൂനിയര്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. നിലവില്‍ യുഎസിലെ ഫ്രാങ്ക്‌ളിന്‍ പീറ്റേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണ്.