ആദ്യ പ്രമേയം അടിയന്തരാവസ്ഥയെ അപലപിച്ച്: ഓം ബിര്‍ളയ്‌ക്കെതിരേ പ്രതിപക്ഷ പ്രതിഷേധം

1975 ജൂണ്‍ 25ലെ അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും ഓം ബിര്‍ല പ്രമേയത്തില്‍ പറഞ്ഞു.ലോകമെമ്പാടും ജനാധിപത്യത്തിന്റെ മാതാവെന്നാണ് ഇന്ത്യ അറിയപ്പെടുന്നത്.

author-image
Prana
New Update
18TH LOKSABHA

Om Birla speaker

Listen to this article
0.75x1x1.5x
00:00/ 00:00

ലോക്സഭയില്‍ അടിയന്തരാവസ്ഥയെ അപലപിച്ച് പ്രമേയം അവതരിപ്പിച്ച് സ്പീക്കര്‍ ഓം ബിര്‍ല. ഇന്ദിരാ ഗാന്ധി ഭരണകാലത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെ ഈ സഭ അപലപിക്കുന്നു. അടിയന്തരാവസ്ഥയെ എതിര്‍ക്കുകയും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനായി പോരാടുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നു എന്നുമായിരുന്നു പ്രമേയം. 1975 ജൂണ്‍ 25ലെ അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും ഓം ബിര്‍ല പ്രമേയത്തില്‍ പറഞ്ഞു.ലോകമെമ്പാടും ജനാധിപത്യത്തിന്റെ മാതാവെന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലും വ്യത്യസ്തമായ സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യ എക്കാലും പ്രാധാന്യം നല്‍കാറുണ്ട്. അങ്ങനെയുള്ള ഇന്ത്യയില്‍ ഏകാധിപത്യം അടിച്ചേല്‍പ്പിച്ച് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ ഇന്ദിരാഗാന്ധി തകര്‍ത്തുവെന്നും ബിര്‍ല പ്രമേയത്തില്‍ പറഞ്ഞു.സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അടിയന്തരാവസ്ഥയെ അപലപിച്ച് പ്രമേയം അവതരിപ്പിച്ചത്. 

Om Birla speaker