ഹൃദയത്തിലുള്ളതിനു വേണ്ടി പോരാടൂവെന്ന് ഒമര്‍ അബ്ദുള്ള

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതാണ് ഈ തിരഞ്ഞെടുപ്പില്‍ എ എ പി ഒറ്റക്ക് മത്സരിക്കാന്‍ ഇറങ്ങാന്‍ കാരണം

author-image
Prana
New Update
omar abdullah choosen as leader set to be new cm of Jammu and Kashmir

പരസപരം പോരടിക്കുന്നത് ഒഴിവാക്കി ലക്ഷ്യത്തിനുവേണ്ടി ഒരുമിക്കാന്‍ ആഹ്വാനം ചെയ്ത് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപിക്കേറ്റ കനത്ത പരാജയത്തിന്റെയും കോണ്‍ഗ്രസ്സിന്റെ ദയനീയ പ്രകടനത്തിന്റെയും പശ്ചാത്തലത്തിലാണ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. 'ഹൃദയത്തിലുള്ളതിനു വേണ്ടി പോരാടൂ, പരസ്പരം പോരടിക്കുന്നത് നിര്‍ത്തൂ' എന്ന് അര്‍ത്ഥം വരുന്ന പ്രസിദ്ധമായ ചൊല്ല് എക്സില്‍ പങ്കുവച്ചുകൊണ്ടാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാവും ഇന്‍ഡ്യ മുന്നണിയിലെ അംഗവുമായ അബ്ദുല്ല പ്രതികരിച്ചത്.
ഇന്‍ഡ്യ സംഖ്യത്തിലെ ഒത്തൊരുമ ഇല്ലായ്മയെ കുറിച്ച് മുമ്പും ഒമര്‍ അബ്ദുല്ലയും ഇടതു കക്ഷികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതാണ് ഈ തിരഞ്ഞെടുപ്പില്‍ എ എ പി ഒറ്റക്ക് മത്സരിക്കാന്‍ ഇറങ്ങാന്‍ കാരണം.
കോണ്‍ഗ്രസും എ എ പിയും പരാജയപ്പെട്ടതിന് ശേഷമുള്ള ഇന്‍ഡ്യ മുന്നണിയുടെ ഭാവിയെന്താകുമെന്ന കാര്യത്തിലുള്ള ആശങ്ക മറ്റ് ഘടക കക്ഷികളും അറിയിച്ചിട്ടുണ്ട്. എ എ പിയെയും അരവിന്ദ് കെജ്രിവാളിനെയും അഴിമതിക്കാരായി കാണിച്ചുള്ള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണവും ചര്‍ച്ചയായിട്ടുണ്ട്.

 

omar abdullah