റീല്‍സിനായി ഥാറുമായി ട്രാക്കില്‍; ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ്

റീല്‍ എടുക്കാനായി ഇയാള്‍ തന്റെ വാഹനം റെയില്‍വേ ട്രാക്കിലൂടെ ഓടിക്കുകയായിരുന്നു. ഇതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് വണ്ടി മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വാഹനം ട്രാക്കില്‍ കുടുങ്ങി.

author-image
Prana
New Update
thar on track

വീഡിയോ പകര്‍ത്തുന്നതിനായി റെയില്‍വേ ട്രാക്കില്‍ മഹീന്ദ്ര ഥാര്‍ ഓടിച്ചയാള്‍ പിടിയില്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. റീല്‍ എടുക്കാനായി ഇയാള്‍ തന്റെ വാഹനം റെയില്‍വേ ട്രാക്കിലൂടെ ഓടിക്കുകയായിരുന്നു. ഇതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് വണ്ടി മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വാഹനം ട്രാക്കില്‍ കുടുങ്ങി.
ദൂരെ നിന്ന് തന്നെ ട്രാക്കില്‍ വാഹനം കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. ശേഷം പൊലീസ് ഉദ്യോഗസ്ഥരും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് ഥാര്‍ ട്രാക്കില്‍ നിന്ന് പുറത്തെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. വാഹനം റെയില്‍വേ ട്രാക്കില്‍ നിന്ന് നീക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും വീഡിയോയില്‍ കാണാം.
ഥാര്‍ പുറത്തെടുത്തതിന് പിന്നാലെ പ്രതി അതുമായി കടക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ മൂന്ന് പേരെ അയാള്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സംഘം ഥാറിനെ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു.

 

Thar accident train railway