ന്യൂഡൽഹി: തിരുവോണ നാളിൽ മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ മഹത്തായ സംസ്‌കാരമാണ് ആഘോഷിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ഓണം ആഘോഷിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെയെന്നും നരേന്ദ്രമോദി എക്‌സ് കുറിപ്പിലൂടെ ആശംസിച്ചു.
'എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എല്ലായിടത്തും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തെ ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു', പ്രധാനമന്ത്രി കുറിച്ചു.
മുണ്ടക്കൈ ദുരന്തം ഓർമ്മിപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനും ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഓണാശംസ. ദുരിതത്തെ അതീജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെ ഈ ആഘോഷവേളയെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവരും ഓണാശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.