/kalakaumudi/media/media_files/2025/12/29/theepiditham-2025-12-29-10-49-48.jpg)
ഹൈദരാബാദ്: ആന്ധ്രയിൽ ട്രെയിന് തീപിടിച്ച് ഒരാൾ മരിച്ചു. ആന്ധ്രയിലെ അനകാപ്പള്ളിയിൽ വെച്ചാണ് സംഭവം.
ടാറ്റാനഗർ- എറണാകുളം ജംഗ്ഷൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്.പുലർച്ചെയായിരുന്നു അപകടമുണ്ടായത്.
ട്രെയിനിന്റെ ബി1, എം2 എന്നീ രണ്ടു കോച്ചുകൾ അഗ്നിക്കിരയായി. 70 വയസ്സുകാരനാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
തീ പിടിച്ചതു ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയും, കോച്ചുകളിലുള്ളവരെ അതിവേഗം ഒഴിപ്പിക്കുകയും ചെയ്തു. അപകടകാരണം വ്യക്തമായിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
