/kalakaumudi/media/media_files/2025/12/26/mysuru-2025-12-26-10-32-58.jpg)
മൈസൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.
സംഭവത്തിൽ ഒരാൾ മരിച്ചു.
ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹീലിയം ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.
വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം.ബലൂൺ വിൽപ്പനക്കാരനാണ് മരിച്ചത് എന്ന് അധികൃതർ അറിയിച്ചു.
എന്നാൽ ബലൂൺ വാങ്ങാനെത്തിയ വ്യക്തിയും മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു.
ക്രിസ്മസും അവധി ദിനവുമായതിനാൽ, വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ തിങ്ങി നിറഞ്ഞ പ്രദേശത്തായിരുന്നു സ്‌ഫോടനം ഉണ്ടായത്.
കൊട്ടാരത്തിന്റെ ജയമാർത്താണ്ട ഗേറ്റിന് സമീപം പോപ്കോൺ, നിലക്കടല, ഗ്യാസ് ബലൂണുകൾ എന്നിവ വിൽക്കുന്ന കച്ചവടക്കാർ തിങ്ങി നിറഞ്ഞ സ്ഥലത്തായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.
ബലൂണിൽ ഹീലിയം നിറയ്ക്കാൻ ഉപയോഗിക്കുന്ന സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.
അപകടം ബലൂൽ വിൽപ്പനക്കാരന്റെ മരണത്തിൽ കലാശിച്ചതായും പോലീസ് കമ്മീഷണർ സീമ ലട്കർ പറഞ്ഞു.
സ്‌ഫോടനത്തിന് പിന്നാലെ പൊലീസിന്റേയും ബോംബ് സ്‌ക്വാഡിന്റേയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
