സവാള കയറ്റുമതി; നിരോധനം പിന്‍വലിച്ച് കേന്ദ്രം

ഉല്‍പ്പാദന കുറവായിരുന്നു കയറ്റുമതി വിലക്കാന്‍ കാരണമായിരുന്നത്.ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയത് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ്.

author-image
Sruthi
New Update
onion ban

Onion exports: India lifts ban on sending onions out of the country

Listen to this article
0.75x 1x 1.5x
00:00 / 00:00

സവാള കയറ്റുമതി നിരോധനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ ടണ്ണിന് 550 ഡോളര്‍ എന്ന മിനിമം കയറ്റുമതി വിലയില്‍ മാറ്റമില്ല. കയറ്റുമതി നിരോധനം പിന്‍വലിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് സര്‍ക്കുലറിലൂടെയാണ് അറിയിച്ചത്. ഉല്‍പ്പാദന കുറവായിരുന്നു കയറ്റുമതി വിലക്കാന്‍ കാരണമായിരുന്നത്.ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയത് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ്. ഇതിന്റെ കാലാവധി 2023 ഡിസംബര്‍ ആയിരുന്നു. ഡിസംബര്‍ എട്ടിന് ഉള്ളി കയറ്റുമതി നിരോധിക്കുകയും ചെയ്തു. അതിനുശേഷം മാര്‍ച്ചില്‍ കയറ്റുമതി നിരോധനം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നീട്ടുകയും ചെയ്തു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-24ല്‍ ഖാരിഫ്, റാബി വിളകള്‍ കുറഞ്ഞതും അന്താരാഷ്ട്ര വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതുമായ പശ്ചാത്തലത്തില്‍ പ്രാദേശിക ഉപഭോഗത്തിന് മതിയായ ലഭ്യത ഉറപ്പാക്കാനായിരുന്നു ഈ നടപടി.

onion export

onion export