ഓപ്പറേഷന്‍ ബ്രഹ്‌മ ; 80 എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ മ്യാന്‍മറില്‍

കമാന്‍ഡന്റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ആയിരിക്കും ഓപ്പറേഷന്‍ ബ്രഹ്‌മയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യയുടെ കൈവശമുള്ള ഭൂകമ്പ ദുരന്തനിവാരണ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഈ ദൗത്യത്തില്‍ വിനിയോഗിക്കും.

author-image
Biju
New Update
fgb

ന്യൂഡല്‍ഹി : ഭൂകമ്പം കടുത്ത ദുരിതം വിതച്ച മ്യാന്‍മറിന് ആശ്വാസവുമായി ഇന്ത്യ. മ്യാന്‍മറിലെ ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി പുതിയ ദൗത്യ സംഘത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ നിയോഗിച്ചു. ഓപ്പറേഷന്‍ ബ്രഹ്‌മ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിന്റെ ഭാഗമായി 80 എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ മ്യന്‍മറില്‍ എത്തി

കമാന്‍ഡന്റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ആയിരിക്കും ഓപ്പറേഷന്‍ ബ്രഹ്‌മയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യയുടെ കൈവശമുള്ള ഭൂകമ്പ ദുരന്തനിവാരണ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഈ ദൗത്യത്തില്‍ വിനിയോഗിക്കും. ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ എന്‍ഡിആര്‍എഫ് സംഘം മ്യാന്‍മറിലേക്ക് പുറപ്പെട്ട് മണിക്കുറിനുള്ളില്‍ അവിടെയെത്തി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് മ്യാന്‍മറിലും തായ്ലന്‍ഡിലും കനത്ത നാശം വിതച്ച ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് മ്യാന്‍മറില്‍ കുറഞ്ഞത് 2500ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭൂകമ്പ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ ഇന്ത്യന്‍ സര്‍ക്കാരിന്റെ എല്ലാ സഹായവും മ്യാന്‍മറിന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിരുന്നു. മുമ്പ് രണ്ട് തവണ ഇന്ത്യ വിദേശത്ത് എന്‍ഡിആര്‍എഫിനെ വിന്യസിച്ചിട്ടുണ്ട്. 2015 ലെ നേപ്പാള്‍ ഭൂകമ്പത്തിലും 2023 ലെ തുര്‍ക്കി ഭൂകമ്പത്തിലും ആയിരുന്നു ഇതിനു മുന്‍പ് ഇന്ത്യ ദേശീയ ദുരന്തനിവാരണ സംഘത്തെ വിദേശത്തേക്ക് അയച്ചിരുന്നത്.

myanmar