ഓപ്പറേഷൻ സിന്ദൂർ; മലയാളികൾക്കായി കൺട്രോൾ റൂം തുറന്നു

അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു.

author-image
Anitha
Updated On
New Update
kjkgtdg;l

തിരുവനന്തപുരം: ഇന്ത്യ-പാകിസ്ഥാൻ സംഘർഷവസ്ഥയുടെ പശ്ചാത്തലത്തിൽ മലയാളികൾക്കുവേണ്ടി കേരളത്തിൽ കൺട്രോൾ റൂം തുറന്നു. അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala@kerala.gov.in.

നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ : 18004253939 ടോൾ ഫ്രീ നമ്പർ

വിദേശത്തു നിന്നും വിളിക്കണ്ട നമ്പർ : 00918802012345 (മിസ് കാൾ)

kerala operation sindoor