ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിനിധി സംഘം ഇന്ന് യുഎഇയില്‍

ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സുരക്ഷാ നയം , ഭരണഘടനാപരമായ പ്രതിബദ്ധതകള്‍ തുടങ്ങിയവ വിശദീകരിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.ഏഴു സംഘമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

author-image
Sneha SB
New Update
UAE


യുഎഇ : ഇന്ത്യയില്‍ നിന്നുളള ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിനിധി സംഘം ഇന്ന് യുഎഇയിലെത്തും.ഓപ്പറേഷന്‍ സിന്ദൂറടക്കമുളള വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ഇന്ന് യുഎഇയിലെത്തുക.ശിവസേന എംപി ഏക്‌നാഥ് ഷിന്‍ഡെയാണ് യുഇയിലെ പ്രതിനിധി സംഘത്തെ നയിക്കുന്നത്.ഇടി മുഹമ്മദ് ബഷീര്‍ എംപി,ബാന്‍സുരി സ്വരാജ് എംപി,അതുല്‍ ഗാര്‍ഗ് എംപി,സാംസിത് പാത്ര എംപി , മനന്‍ കുമാര്‍ മിശ്ര എംപി,മുന്‍ പാര്‍ലമെന്റ് അംഗം എസ് എസ് അഹ്ലുവാലിയ , മുന്‍ അംബാസഡര്‍ സുജന്‍ ഛിനോയ് എന്നിവരാണ് സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ . ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സുരക്ഷാ നയം , ഭരണഘടനാപരമായ പ്രതിബദ്ധതകള്‍ തുടങ്ങിയവ വിശദീകരിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.ഏഴു സംഘമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.അന്‍പത്തിയൊന്‍പത് എംപിമാര്‍ , മുന്‍ മന്ത്രിമാര്‍ , രാഷ്ട്രീയക്കാര്‍,എന്നിവര്‍ മുപ്പത്തി രണ്ട് രാജ്യങ്ങളിലേക്കും യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്തേക്കുമാണ് സഞ്ചരിക്കുന്നത്.

Pahalgam terror attack uae india