ഓപ്പറേഷൻ 'സിന്ദൂർ' ഇന്ത്യ ഒരിക്കലും ഭീകരതയ്ക്ക് മുന്നിൽ മുട്ടുമടക്കില്ലഎന്നതിന് ഉദാഹരണം: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

ഓപ്പറേഷൻ സിന്ദൂർ നമ്മുടെ സൈന്യത്തിന്റെ യഥാർത്ഥ ശക്തി ലോകത്തിന് കാണിച്ചു കൊടുത്തു. ലോകം മുഴുവൻ കണ്ടതാണ്, നമ്മൾ ആരുടെ മുന്നിലും മുട്ട് കുത്തില്ല, കുനിയില്ല'അദ്ദേഹം പറഞ്ഞു.

author-image
Honey V G
New Update
phkgmmm

മുംബൈ:മുംബൈയിൽ ബിജെപി സംഘടിപ്പിച്ച തിരംഗ റാലിയിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണം.റാലിയിൽ ഇന്ത്യൻ സൈന്യത്തേയും കേന്ദ്ര സർക്കാറിനെയും അദ്ദേഹം പ്രശംസിച്ചു ഓപ്പറേഷൻ 'സിന്ദൂർ' ഇന്ത്യ ഒരിക്കലും ഭീകരതയ്ക്ക് മുന്നിൽ മുട്ടുമടക്കില്ല എന്നതിന് ഉദാഹരണമാണെന്നും തന്റെ പ്രസംഗത്തിൽ മഹാരാഷ്ട്ര മുഖ്യൻ പറഞ്ഞു. 'ഇന്ത്യൻ സായുധ സേനയ്ക്ക് നന്ദി അറിയിക്കുന്നതിനാണ് ഈ തിരംഗ റാലിയിലൂടെ നമ്മൾ ഇവിടെ ഒത്തുകൂടിയത്. ഓപ്പറേഷൻ സിന്ദൂർ നമ്മുടെ സൈന്യത്തിന്റെ യഥാർത്ഥ ശക്തി ലോകത്തിന് കാണിച്ചു കൊടുത്തു. ലോകം മുഴുവൻ കണ്ടതാണ്, നമ്മൾ ആരുടെ മുന്നിലും മുട്ട് കുത്തില്ല, കുനിയില്ല'അദ്ദേഹം പറഞ്ഞു. “ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന് ഒരു വലിയ പാഠമാണ്. നമ്മുടെ സൈന്യം പാകിസ്ഥാൻ പ്രദേശത്തേക്ക് കടന്നുകയറി തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിച്ചു. ഇന്ത്യൻ സൈന്യം ആ സ്ഥലങ്ങളിൽ എത്തുമെന്ന് പാകിസ്ഥാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. പക്ഷേ അങ്ങനെ ചെയ്തു, തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കുമെന്ന് നമ്മൾ അവർക്ക് കാണിച്ചുകൊടുത്തു". അദ്ദേഹം കൂട്ടിച്ചേർത്തു.