ഓപ്പറേഷൻ സിന്ദൂർ: വിദേശ കാര്യ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽഗാന്ധി

ഓപ്പറേഷൻ സിന്ദൂറിലും തുടർന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘർഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ നഷ്ട‌മായെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

author-image
Aswathy
New Update
Rahul gand

ദില്ലി: ഓപ്പറേഷൻ സിന്ദൂറിലും തുടർന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘർഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ നഷ്ട‌മായെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകര കേന്ദ്രങ്ങൾക്ക് എതിരെ മാത്രമായിരുന്നു നീക്കമെന്ന് തുടക്കത്തിൽ പാക്കിസ്ഥാനെ അറിയിച്ചുവെന്ന വിദേശകാര്യമന്ത്രി എ സ് ജയശങ്കറിൻ്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ചോദ്യം. പാക്കിസ്ഥാനെ ഇന്ത്യൻ നീക്കം അറിയിച്ചത് കുറ്റകാരമാണെന്നും രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സ്‌സിൽ തൻ്റെ ഔദ്യോഗിക ഹാൻഡിലിൽ കുറിച്ചു. എന്നാൽ ഭീകര കേന്ദ്രങ്ങളെല്ലാം തകർത്ത ശേഷമാണ് സൈനിക നീക്കമല്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന് നൽകിയതെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാർ വൃത്തങ്ങളും വിശദീകരിക്കുന്നുണ്ട്.

ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ആക്രമിക്കുന്നതെന്ന് ആക്രമണത്തിന് മുമ്പ് പാക്കിസ്ഥാനെ അറിയിച്ചിരുന്നു. സൈന്യത്തിന് നേരെ ആക്രമണം നടത്തുന്നില്ല, സൈന്യത്തിന് സ്ഥലത്ത് നിന്ന് പിൻവാങ്ങാം. എന്നും മുൻകൂട്ടി അറിയിച്ചിരുന്നു' എന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാർത്താ ഏജൻസികളോട് പറയുന്ന വിഡിയോയാണ് രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്‌തത്. ഇത് കുറ്റകരമാണ്, ആരാണ് ഇതിന് അനുമതി നൽകിയത്? എന്നും രാഹുൽ ഗാന്ധി ചോദിച്ചു.

 

India vs Pakistan operation sindoor rahul gandhi