/kalakaumudi/media/media_files/2025/11/08/rahul-gandhii-2025-11-08-14-25-01.jpg)
ന്യൂഡൽഹി :തിരഞ്ഞെടുപ്പിലെ വോട്ട് അട്ടിമറിയിൽ ബി ജെ പി യ്ക്ക് എതിരെ രൂക്ഷമായ ആരോപണവുമായി രാഹുൽഗാന്ധി .
ഡൽഹിയിൽ വോട്ടുള്ള ബിജെപി നേതാക്കൾ ബിഹാറിൽ ഇന്നലെ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ വോട്ട് ചെയ്‌തെന്നാണ് പുതിയ ആരോപണം.
ബിഹാറിലെ ബങ്കയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ഇത്തരത്തിലുള്ള ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് .
ഡൽഹിയിൽ വോട്ട് ചെയ്ത ബിജെപി നേതാക്കൾ ബിഹാർ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ട് ചെയ്തതായി എനിക്ക് മനസ്സിലായെന്ന് പറഞ്ഞ രാഹുൽ ഗാന്ധി എന്നാൽ ആരുടെയും പേരെടുത്ത് പറഞ്ഞില്ല.
ഹരിയാനയിലെ 2 കോടി വോട്ടർമാരിൽ 29 ലക്ഷം വോട്ടർമാർ വ്യാജന്മാരായിരുന്നു.
മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപി വോട്ട് മോഷണം നടത്തി. ബിഹാറിലും ഇത് ആവർത്തിക്കാനാണ് ശ്രമം.
എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ ഇതിന് അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ട് മോഷണം നടന്നതിന് തെളിവുകൾ ഹാജരാക്കിയതായും രാഹുൽ ഗാന്ധി പറഞ്ഞു .
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഒളിച്ചോടാൻ കഴിയില്ലെന്നും ക്രമക്കേടുമായി ബന്ധപ്പെട്ട് ഇനിയും തെളിവുകൾ പുറത്തുവിടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
