/kalakaumudi/media/media_files/2025/08/06/arati-2025-08-06-11-57-04.jpg)
മുംബൈ: ബിജെപി മുന്‍ വക്താവ് അഡ്വ.ആരതി സാതേയെ ബോംബെ ഹൈക്കോടതി ജഡ്ജായി നിയമിച്ചതില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദം. നിയമനം നിയമവ്യവസ്ഥയ്ക്ക് ഏറ്റ തിരിച്ചടിയാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ലോക്‌സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.
ബിജെപിയുടെ നിലവിലെ വക്താവായ സാതേ ഉള്‍പ്പെടെ മൂന്നു പേരെ ജഡ്ജിമാരായി നിയമിച്ച് ജൂലൈ 28ന് ആണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെ ജഡ്ജിയായി നിയമിച്ച നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് എന്‍സിപി (പവാര്‍) ജനറല്‍ സെക്രട്ടറി രോഹിത് പവാര്‍ പറഞ്ഞു. നിയമനത്തിന് മുന്‍പ് സാതേ വക്താവിന്റെ പദവി രാജിവച്ചെന്നാണ് ബിജെപിയുടെ വിശദീകരണം.