ഡൽഹി : കനത്ത മൂടൽമഞ്ഞ് ഡൽഹിയെ വിഴുങ്ങി,ദൃശ്യപരത വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്.പലയിടത്തും ദൂരക്കാഴ്ച സീറോ മീറ്ററായി മാറിയതിനാൽ വാഹനങ്ങൾ റോഡിലൂടെ കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. അടുത്തെത്തിയാൽ മാത്രമേ മുന്നിൽ വാഹനങ്ങൾ കാണാനാകൂ.ദൃശ്യപരത കുറവായതിനാൽ 15 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും 120-ലധികം വിമാനങ്ങൾ വൈകുകയും ചെയ്തു നിരവധി ട്രെയിൻ സർവീസുകൾ വൈകുന്നതായി റിപ്പോർട്ടുകളുണ്ട്.കൂടാതെ കനത്ത മൂടൽമഞ്ഞ് കാരണം പലയിടത്തും അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.രാജസ്ഥാൻ,ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ അയൽ സംസ്ഥാനങ്ങളിലേക്കും മൂടൽമഞ്ഞ് വ്യാപിച്ചിട്ടുണ്ട്, പല പ്രദേശങ്ങളിലും ദൂരക്കാഴ്ച പൂജ്യം മീറ്ററായി കുറഞ്ഞു.അതേസമയം, ജമ്മു കശ്മീരും ഹിമാചൽ പ്രദേശും ഉൾപ്പെടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ജനുവരി 10 വരെ ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.പതിവായി കാലാവസ്ഥാ അപ്ഡേറ്റുകൾ പരിശോധിക്കുകയും ,ആവശ്യമില്ലെങ്കിൽ യാത്ര ഒഴിവാക്കുക,വാഹനമോടിക്കുമ്പോഴോ നടക്കുമ്പോഴോ ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ മുൻകരുതലുകൾ നിർദ്ദേശിച്ചു.
രാജ്യ തലസ്ഥാനത്ത് ഓറഞ്ച് അലർട്ട്
കനത്ത മൂടൽമഞ്ഞ് ഡൽഹിയെ വിഴുങ്ങി, ദൃശ്യപരത വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്.പലയിടത്തും ദൂരക്കാഴ്ച സീറോ മീറ്ററായി മാറിയതിനാൽ വാഹനങ്ങൾ റോഡിലൂടെ കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്.
New Update