നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി; പോലീസുകാരനുൾപ്പെടെ 2 പേർ മരിച്ചു

തിങ്കളാഴ്ച രാത്രി ഡൽഹിയിലെ ടിബറ്റൻ മാർക്കറ്റിന് സമീപം നിയന്ത്രണം വിട്ട ബസ് ഒരു പോലീസ് കോൺസ്റ്റബിളിനെയും മധ്യവയസ്‌ക്കനെയും ഇടിച്ചിട്ടു.സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലുള്ള കോൺസ്റ്റബിൾ വിക്ടർ രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു

author-image
Rajesh T L
New Update
tibet


ഡൽഹി :തിങ്കളാഴ്ച രാത്രി ഡൽഹിയിലെ ടിബറ്റൻ മാർക്കറ്റിന് സമീപം നിയന്ത്രണം വിട്ട ബസ് ഒരു പോലീസ് കോൺസ്റ്റബിളിനെയും മധ്യവയസ്‌ക്കനെയും ഇടിച്ചിട്ടു.സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലുള്ള കോൺസ്റ്റബിൾ വിക്ടർ രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു.മധ്യവയസ്‌കനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി 10.15 നും10.30 നും ഇടയിലാണ്അപകടം ഉണ്ടായത്.കോൺസ്റ്റബിൾ വിക്ടറിൻ്റെ മുഖത്തും തലയിലും കഴുത്തിലും മാരകമായ മുറിവേറ്റിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന വിക്ടർ പിസിആർ ബൈക്കിലാണ് യാത്ര ചെയ്തത്.

ടിബറ്റൻ മാർക്കറ്റിനും ആശ്രമത്തിനും എതിർവശത്തുള്ള റിങ് റോഡിലൂടെ  ബസ് ഒരു യൂണിപോളിൽ ഇടിച്ചാണ് അപകടമുണ്ടാക്കിയത്, തുടർന്ന് പരസ്യ ബോർഡ് റോഡിൽ വീഴുകയും ബസ് ഡിവൈഡറിലേക്ക് മറിയുകയുമായിരുന്നു.ബസ് ഡ്രൈവർ വിനോദ് കുമാറിനെ (57) കസ്റ്റഡിയിലെടുത്തു.  2010 മുതൽ കുമാർ ഡിടിസിയിൽ വാഹനമോടിക്കുകയാണ്.പോലീസ് കേസ് രജിസ്റ്റർ ചെയ്ത്   അന്വേഷണം ആരംഭിച്ചു.

accidents accident news bus accident