/kalakaumudi/media/media_files/DhvgytvwPyLgrcparEYc.jpg)
Outlet Selling Human Breast Milk At Rs 500 For 100 ml Sealed In Chennai
തമിഴ്നാട്ടില്‍ മുലപ്പാല്‍ വില്‍പ്പന നടത്തിവന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. സ്ഥാപന ഉടമ മുത്തയ്യക്കെതിരെ കേസെടുത്തു. 20 മില്ലിലിറ്റര്‍ കുപ്പിക്ക് 500 രൂപയാണ് ഈടാക്കിയിരുന്നത്.ലൈഫ് വാക്സിന്‍ സ്റ്റോര്‍ എന്ന സ്ഥാപനമാണ് അനധികൃത വില്‍പ്പന നടത്തിവന്നത്. 20 മില്ലി ലിറ്ററിന്റെ 45 ബോട്ടിലുകള്‍ സ്ഥാപനത്തിന്റെ ഫ്രീസറിനകത്ത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രോട്ടീന്‍ പൗഡര്‍ വില്‍ക്കുന്നതിനായുള്ള ലൈസന്‍സിന്റെ മറവിലാണ് മുലപ്പാല്‍ വില്‍പ്പന. ഓരോ ബോട്ടിലിന് മുകളിലും അത് തന്നയാളുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പിടിച്ചെടുത്ത 45 ബോട്ടില്‍ മുലപ്പാല്‍ പരിശോധിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കും