/kalakaumudi/media/media_files/2025/11/07/delhi-qir-2025-11-07-10-31-22.jpg)
ന്യൂഡല്‍ഹി: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ സാങ്കേതിക തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് ദില്ലി വിമാനത്താവളത്തില്‍ നൂറിലേറെ വിമാനങ്ങള്‍ വൈകി. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് പ്രശ്‌നങ്ങള്‍ നേരിട്ടത്. ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ വിമാനക്കമ്പനികളെ ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശമുണ്ട്.
യാത്രക്കാര്‍ക്ക് നേരിട്ട പ്രയാസം പരിഹരിക്കാന്‍ ജീവനക്കാര്‍ എല്ലാ വിധ സഹായവും നല്‍കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. അപ്രതീക്ഷിതമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും ഇത് തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു. ഓണ്‍ലൈനായി വിമാനത്തിന്റെ സമയം പരിശോധിക്കണമെന്നും യാത്രക്കാര്‍ക്ക് കമ്പനി നിര്‍ദേശം നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
