/kalakaumudi/media/media_files/2024/10/16/joswWUwefNkc1EEzOxWV.jpeg)
സാമൂഹികമാധ്യമങ്ങളിലൂടെ നടിയും ബിഗ്‌ബോസ് താരവുമായ ഓവിയയുടേത് എന്ന പേരില്‍ വ്യാജവീഡിയോ പ്രചരിപ്പിച്ചതിനെതിരെ പരാതി നല്‍കി താരം. തന്റേതെന്ന പേരില്‍ സ്വകാര്യദൃശ്യങ്ങള്‍ അടങ്ങുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചതായി കാണിച്ചാണ് താരം ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഓവിയയെ മനപ്പൂര്‍വം അപമാനിക്കാനായി ആരോ തയ്യാറാക്കിയ വ്യാജവീഡിയോയാണ് ഇതെന്ന് നടിയുടെ മാനേജര്‍ പറഞ്ഞു.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഓവിയയുടെ ലീക്കായ വീഡിയോ എന്നപേരില്‍ 17 സെക്കന്റുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്. പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും അവരുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് സാമൂഹികമാധ്യമങ്ങളിലെ ചിലരുടെ അവകാശവാദം. എന്നാല്‍, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്.
നെഗറ്റീവ് കമന്റുകളെയൊക്കെ അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഓവിയയുടെ മറുപടികളും വൈറലായിരുന്നു. 17 സെക്കന്‍ഡുള്ള വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം എന്ന പ്രേക്ഷകന്റെ കമന്റിന് 'ആസ്വദിക്കൂ' എന്നായിരുന്നു മറുപടി. വീഡിയോ എച്ച്.ഡി. വേണമെന്നും ദൈര്‍ഘ്യം കുറഞ്ഞുപോയി എന്നുമുള്ള കമന്റിന് 'അടുത്ത തവണ ആകട്ടെ' എന്നായിരുന്നു നടിയുടെ മറുപടി.
2007-ല്‍ പൃഥ്വിരാജ് നായകനായ കങ്കാരുവിലൂടെയാണ് ഓവിയ സിനിമാലോകത്തേക്ക് കടന്നുവന്നത്. ബിഗ്‌ബോസ് തമിഴ് സീസണ്‍ ഒന്നിലൂടെയാണ് ഓവിയ പ്രശസ്തി നേടിയത്. പുതിയമുഖം, മനുഷ്യമൃഗം എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കളവാണി, കലകലപ്പ്, യാമിരുക്ക ഭയമേന്‍, മറീന തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.