ഒളിംപിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് പിടി ഉഷയെ പുറത്താക്കിയേക്കും

ഐഒഎയുടെ ജനറൽ മീറ്റിങ്ങിനായി 26 ഇന അജൻഡ എക്സിക്യൂട്ടീവ് അംഗ കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. അതിൽ 26ാമത്തെ ഇനമായിട്ടാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക.

author-image
anumol ps
New Update
p t usha

ന്യൂഡൽഹി: ഒളിംപിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് പി.ടി.ഉഷയെ പുറത്താക്കിയേക്കും. ഒക്ടോബർ 25ന് ചേരുന്ന ഐഒഎ യോഗത്തിൽ ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതും യോഗത്തിൽ ചർച്ച ചെയ്യും. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേരും ഉഷയ്ക്ക് എതിരാണ്.   

ക്സിക്യൂട്ടീവ് അംഗ കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. അതിൽ 26ാമത്തെ ഇനമായിട്ടാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക.ഐഒഎയുടെ ജനറൽ മീറ്റിങ്ങിനായി 26 ഇന അജൻഡ എ

രഘുറാം അയ്യരെ സിഇഒ ആയി ജനുവരിയിൽ നിയമിച്ചിരുന്നു, ഇത് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അംഗീകരിച്ചിരുന്നില്ല. സിഇഒയുടെ നിയമനം പുനഃപരിശോധിക്കണം, ട്രഷറർ സഹദേവ് യാദവ് ഉൾപ്പെടെയുള്ളവർക്ക് നോട്ടിസ് അയച്ചത് പരിശോധിക്കണം, ഉഷ ഏകപക്ഷീയമായി പെരുമാറുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉഷയ്ക്കെതിരെ അജൻഡയിൽ പറയുന്നത്.

p t usha