വി.എസ്. അച്യുതാനന്ദനും കെ.ടി. തോമസിനും പി.നാരായണനും പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ രാജ്യം പ്രഖ്യാപിക്കുകയാണ്. കൊല്ലക്കയില്‍ ദേവകിയമ്മയ്ക്ക് പത്മശ്രീ പുരസ്‌കാരം. അലപ്പുഴയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയാണ്.

author-image
Biju
New Update
MAM VELLA

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാനനേട്ടം. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി. തോമസിനും പി.നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു. 

പത്മവിഭൂഷണ്‍ ലഭിച്ച 5 പേരില്‍ 3 പേരും മലയാളികളാണ്. നടന്‍ മമ്മൂട്ടിക്കും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി. എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോന്‍, കൊല്ലക്കല്‍ ദേവകി അമ്മ എന്നിവര്‍ക്കാണ് പത്മശ്രീ. നടന്‍ ധര്‍മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു. ഉത്തര്‍ പ്രദേശില്‍നിന്നുള്ള കലാകാരന്‍ എന്‍.രാജത്തിനും പത്മവിഭൂഷണ്‍ ബഹുമതി ലഭിച്ചു. 

അങ്കെ ഗൗഡ (കര്‍ണാടക), അര്‍മിഡ ഫെര്‍ണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്വദാസ് റായ്ക്വാര്‍ (മധ്യപ്രദേശ്), ബ്രിജ് ലാല്‍ ഭട്ട് (ജമ്മു കശ്മീര്‍), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരണ്‍ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാല്‍ യാദവ് (ഉത്തര്‍പ്രദേശ്), ധാര്‍മിക് ലാല്‍ ചുനിലാല്‍ (ഗുജറാത്ത്) തുടങ്ങിയവര്‍ക്കും പത്മശ്രീ ലഭിച്ചു.

കൂടാതെ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ കേരളത്തില്‍ നിന്ന് പത്തു പോലീസ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചു. വിശിഷ്ട്യ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ കേരളാ പോലീസില്‍ നിന്ന് എസ്.പി. ഷാനവാസ് അബ്ദുല്‍ സാഹിബിനും കേരള ഫയര്‍ സര്‍വീസില്‍ നിന്ന് എം.രാജേന്ദ്രനാഥിനും ലഭിച്ചു.

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസിന് മെഡലിന് മലയാളി അര്‍ഹനായി. ഡല്‍ഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ്‌ഐ ഷിബു ആര്‍.എസിനാണ് ധീരതയ്ക്കുള്ള മെഡല്‍. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം നാടക പ്രവര്‍ത്തകന്‍ കൂടിയാണ്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ജാവേദ് മട്ടുവിനെ ഏറ്റുമുട്ടനൊടുവില്‍ പിടികൂടിയ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ടീമിലെ അംഗമായിരുന്നു. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍മാരായ ഐ.ബി. റാണി, കെ.വി. ശ്രീജേഷ് എന്നിവര്‍ക്ക് വിശിഷ്ട സേവനത്തിനുളള മെഡല്‍ ലഭിച്ചു. 

സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായവര്‍ (കേരള പൊലീസ്): എഎസ്പി എ.പി.ചന്ദ്രന്‍, എസ്‌ഐ ടി.സന്തോഷ്‌കുമാര്‍, ഡിഎസ്പി കെ.ഇ.പ്രേമചന്ദ്രന്‍, എസിപി ടി.അഷ്‌റഫ്, ഡിഎസ്പി ഉണ്ണികൃഷ്ണന്‍ വെളുതേടന്‍, ഡിഎസ്പി ടി.അനില്‍കുമാര്‍, ഡിഎസ്പി ജോസ് മത്തായി, സിഎസ്പി മനോജ് വടക്കേവീട്ടില്‍, എസിപി സി.പ്രേമാനന്ദ കൃഷ്ണന്‍, എസ്‌ഐ പ്രമോദ് ദാസ്. 

സ്തുത്യര്‍ഹ സേവനം (കേരള ഫയര്‍ഫോഴ്‌സ്): എഎസ് ജോഗി, കെ.എ.ജാഫര്‍ഖാന്‍, വി.എന്‍.വേണുഗോപാല്‍. ജയില്‍ വകുപ്പ്: ടി.വി.രാമചന്ദ്രന്‍, എസ്.മുഹമ്മദ് ഹുസൈന്‍, കെ.സതീഷ് ബാബു, എ.രാജേഷ് കുമാര്‍.