/kalakaumudi/media/media_files/2026/01/25/harman-2026-01-25-21-48-44.jpg)
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വുമണ്‍സ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനും പത്മശ്രീ പുരസ്‌കാരം. പോയ വര്‍ഷം ഐസിസി കിരീടങ്ങള്‍ ഇന്ത്യയിലെത്തിച്ച ക്യാപ്റ്റന്‍മാരാണ് ഇരുവരും. രോഹിതിന് കിഴീല്‍ 2024ല്‍ ടി20 ലോകകപ്പ് നേടിയതിന് പുറമെ പോയവര്‍ഷം ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ മുത്തമിട്ടിരുന്നു. ശേഷം ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് മാറിയ 38 കാരന്‍ നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ വനിതാ ഏകദിന ലോകകപ്പ് നേട്ടമാണ് ഹര്‍മന്‍ പ്രീത് കൗറിനെ ശ്രദ്ധേയയാക്കിയത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യയെ നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും നയിക്കുന്നത് 36 കാരിയാണ്.
കായിക രംഗത്തുനിന്നുള്ള മറ്റു പത്മ ജേതാക്കള്‍
വിജയ് അമൃത് രാജ് (ടെന്നീസ്, പത്മഭൂഷന്‍). ബല്‍ദേവ് സിങ്( വനിതാ ഹോക്കി കോച്ച്, പത്മശ്രീ), കെ പജനിവേല്‍(പത്മശ്രീ), പ്രവീണ്‍കുമാര്‍(ക്രിക്കറ്റ്, പത്മശ്രീ), സവിത പുനിയ (പത്മശ്രീ)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
