പഹല്‍ഗാം ആക്രമണത്തിനു ശേഷം ഭീകരര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷിച്ചു

സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ഇയാള്‍ എന്‍ഐഎയോട് പങ്കുവച്ചിട്ടുണ്ട്. ഭീകരര്‍ക്ക് സഹായം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത രണ്ടു പ്രദേശവാസികള്‍ ആക്രമണസമയത്ത് താഴ്വരയില്‍ ഉണ്ടായിരുന്നതായി ഇയാള്‍ എന്‍ഐഎയോട് പറഞ്ഞു.

author-image
Biju
New Update
7f8puoe1

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഭീകരര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷിച്ചെന്ന് പ്രധാന ദൃക്സാക്ഷിയുടെ മൊഴി. അക്രമി സംഘത്തിലുണ്ടായിരുന്ന മൂന്നു ഭീകരരാണ് ആകാശത്തേക്കു വെടിവച്ച് ആഹ്ലാദ പ്രകടനം നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) ദൃക്‌സാക്ഷി മൊഴി നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബൈസരണ്‍ സ്വദേശിയാണ് ആക്രമണത്തിന്റെ പ്രധാന ദൃക്സാക്ഷി.

സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ഇയാള്‍ എന്‍ഐഎയോട് പങ്കുവച്ചിട്ടുണ്ട്. ഭീകരര്‍ക്ക് സഹായം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത രണ്ടു പ്രദേശവാസികള്‍ ആക്രമണസമയത്ത് താഴ്വരയില്‍ ഉണ്ടായിരുന്നതായി ഇയാള്‍ എന്‍ഐഎയോട് പറഞ്ഞു. സംഭവ സ്ഥലത്തുണ്ടായിരുന്ന മൂന്നു ഭീകരരുടെ സാധന സാമഗ്രികള്‍ ഇവരാണ് കൈകാര്യം ചെയ്തിരുന്നതെന്നും ഇയാള്‍ എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

kashmir