ഡോവല്‍ മോദിയെ കണ്ടു; ഇനി എന്തും സംഭവിക്കാം

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഭീകരാക്രമണ വാര്‍ത്ത വിവരം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി അടിയന്തര ഇടപെടലുകള്‍ നടത്തിയിരുന്നു. അഭ്യന്തര മന്ത്രി അമിത് ഷായെ ശ്രീനഗറിലാണ്.

author-image
Biju
New Update
gg

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ തിരികെയെത്തി. സൗദിയില്‍ നിന്നും മോദി എത്തിയത് വ്യക്തമായ തീരുമാനങ്ങളുമായാണ്. മുന്‍നിശ്ചയപ്രകാരം ഇന്നു രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി യാത്ര അവസാനിക്കേണ്ടിയിരുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഭീകരാക്രമണ വാര്‍ത്ത വിവരം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി അടിയന്തര ഇടപെടലുകള്‍ നടത്തിയിരുന്നു. അഭ്യന്തര മന്ത്രി അമിത് ഷായെ ശ്രീനഗറിലാണ്. പാകിസ്ഥാനില്‍ പരിശീലനം കിട്ടിയവരാണ് ആക്രമണം നടത്തിയത് എന്നാണ് വിലയിരുത്തല്‍. 

അതിനിടെ പാകിസ്ഥാനെ ലക്ഷ്യമിട്ട് അതിര്‍ത്തിയില്‍ ഇന്ത്യ ഷെല്‍ ആക്രമണം തുടങ്ങി. പഹല്‍ഗാമിന് തൊട്ടടുത്ത മേഖലയിലാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ ഭീകരരെ ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ ഭീകരര്‍ക്ക് തിരിച്ചടി നല്‍കാന്‍ എല്ലാ പിന്തുണയും ലോക രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കും. അമേരിക്കയും ഇസ്രയേലും റഷ്യയും പിന്തുണ അറിയിച്ചിട്ടുണ്ട്. തിരിച്ചടിയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനിക്കും.

PM Modi kashmir attack today