/kalakaumudi/media/media_files/2025/04/22/udssO7wXkswIkzV0dhFw.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം. തെക്കന്‍ കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 5 ആയി. ആക്രമണത്തില്‍ 20ലധികം പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം.
തെക്കന്‍ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് പെഹല്‍ഗാം. ബൈസാറിന്‍ എന്ന കുന്നിന്‍മുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. പൊലീസും സൈന്യവും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്റെ തലക്കാണ് വെടിയേറ്റത്. വെടിയേറ്റ ആളുടെ ഭാര്യയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം വിളിച്ചു പറയുന്നത്. ആക്രമിച്ചതിന് ശേഷം ഭീകരര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി ജിദ്ദയിലുള്ള പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. അമിതിഷാ ഉടന്‍ തന്നെ കശ്മീരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.