യാത്രാസംഘത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ പാക്ക് യുവതി മായ, ഇന്ത്യയില്‍ വെച്ച് പെണ്‍കുഞ്ഞിനു ജന്മം നല്കി. അട്ടാരി അതിര്‍ത്തിയില്‍ വച്ച് പ്രസവവേദന വന്നതിനെത്തുടര്‍ന്ന് ഇമ്മിഗ്രേഷന്‍ നടപടികള്‍ വേഗം പൂര്‍ത്തിയാക്കി അടുത്തുള്ള നഴ്‌സിങ് ഹോമിലെത്തുകയായിരുന്നു.
ഇവരുടെ പത്താമത്തെ കുഞ്ഞാണ് ഇപ്പോള്‍ പിറന്നത്. ഇന്ത്യയില്‍ ജനിച്ചതുകൊണ്ടും, പ്രദേശവാസികളുടെ അഭ്യര്‍ത്ഥന മാനിച്ചും കുഞ്ഞിന് ഭാരതി എന്ന് പേരിട്ടു.