/kalakaumudi/media/media_files/2025/04/02/hSRfqukYLBgqr6JZ4e1e.jpg)
army
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മൂ കാശ്മീരിലെ പൂഞ്ചില്‍ പാക്കിസ്താന്‍ സൈന്യം വെടിയുതിര്‍ത്തു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1:10-ഓടു കൂടിയാണ് സംഭവം നടന്നത്. വ്യക്തമായ നിയന്ത്രണത്തോടെയും കൃത്യതയോടെയും ഇന്ത്യ തിരിച്ചടിച്ചു. 2021 ഫെബ്രുവരി 25ന് പുതുക്കി, ഇപ്പോഴും പ്രാബല്യത്തിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ആണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടത്.
യാതൊരു പ്രകോപനവും കൂടാതെയുള്ള ആക്രമണമാണ് നടന്നതെന്നും, കൃഷ്ണ ഘാട്ടി ബ്രിഗേഡിനു കീഴിലുള്ള നാംഗി ടെക്രി ബറ്റാലിയണ്‍ ആണ് നിയന്ത്രണത്തോടെ തിരിച്ചടിച്ചതെന്നും ആര്‍മി ഇതിവൃത്തങ്ങള്‍ അറിയിച്ചു.
പാക്കിസ്താന്റെ ഭാഗത്തുനിന്ന് ഏപ്രില്‍ 01 നു കൃഷ്ണ ഘാട്ടി സെക്ടറില്‍ ചെറിയ സ്‌ഫോടനം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും, കൂടുതല്‍ ജാഗരൂകതയോടെയാണ് അവിടെ എല്ലാവരും പ്രവര്‍ത്തിക്കുന്നതെന്നും ആര്‍മി ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടയില്‍ കത്ത്വയിലെ പഞ്ച്തീര്‍ത്ഥിയില്‍ ടെററിസ്റ്റുകളുമായും ഏറ്റുമുട്ടലുകള്‍ നടന്നു. ഇന്ത്യന്‍ ആര്‍മിയും, ജമ്മു കാശ്മീര്‍ പോലീസും,സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോര്‍സും (സി.ആര്‍.പി.എഫ്.) സംയുക്തമായി മാര്‍ച്ച് 31ന് തുടങ്ങിയ ദൗത്യം, ഏപ്രില്‍ 01 ലെ എന്‍കൗണ്ടറിലേക്ക് നയിച്ചു. ഈ എന്‍കൗണ്ടറിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഈ പ്രദേശത്ത് ശക്തമാക്കിയിട്ടുണ്ട്. ടെററിസ്റ്റുകളുടെ ഒരുപാട് ഒളിത്താവളങ്ങളെ ഈ ഓപ്പറേഷന്‍ കൊണ്ട്, വിവിധ ഫോര്‍സുകളുടെ സഹായത്താല്‍ തകര്‍ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ആര്‍മിയുടെ ദി റൈസിംഗ് സ്റ്റാര്‍ കോപ്പ്‌സ് സ്ഥിതീകരിച്ചു.