ഇന്ത്യയുടെ തിരിച്ചടിയില്‍ സൈനികര്‍ കൊല്ലപ്പെട്ടന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍

ഇന്ത്യയുടെ നാലുദിവസം നീണ്ടു നിന്ന തിരിച്ചടിയില്‍ തങ്ങളുടെ പതിനൊന്ന് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍ . വ്യോമ സേനാംഗങ്ങളടക്കം എഴുപത്തി എട്ടുപേര്‍ക്കാണ് പരിക്ക്

author-image
Sneha SB
New Update
hhhhh


ഇസ്ലാമാബാദ് :  ഇന്ത്യയുടെ നാലുദിവസം നീണ്ടു നിന്ന തിരിച്ചടിയില്‍ തങ്ങളുടെ പതിനൊന്ന് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍ . വ്യോമ സേനാംഗങ്ങളടക്കം എഴുപത്തിയെട്ടുപേര്‍ക്കാണ് പരിക്ക് പറ്റിയതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു .നായിക് അബ്ദുള്‍ റഹ്മാന്‍ ,ലാന്‍സ് നായിക് ദിലാവര്‍ ഖാന്‍ , ലാന്‍സ് നായിക് ഇക്രമുളള ,നായിക് വഖാര്‍ ഖാലിദ് , ശിപായി മുഹമ്മദ് അദീല്‍ അക്ബര്‍ , ശിപായി നിസാര്‍ എന്നിവര്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതുകൂടാതെ പാക് വ്യോമസേന സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫ് , ചീഫ് ടെക്‌നീഷ്യന്‍ ഔറംഗസേബ് ,സീനിയര്‍ ടെക്‌നീഷ്യന്‍ നജീബ് , കോപ്പറല്‍ ടെക്‌നീഷ്യന്‍ ഫാറൂഖ് ,സീനിയര്‍ ടെക്‌നീഷ്യന്‍ മുബാഷീര്‍ എന്നിവരും കൊല്ലപ്പെട്ടതായാണ് വിവരങ്ങള്‍ .പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ചിരുന്നു . ഭീകരാക്രമണങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യയുടെ  അക്രമണം ഇതില്‍ നിരവധി ഭീകരരെ വധിച്ചുവെന്ന് ഇന്ത്യന്‍ സേന നേരത്തേ സ്ഥിരീകരിച്ചിരുന്നു.

Indian army india Pahalgam terror attack