നിയന്ത്രണരേഖയില്‍ പാക് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി; ഏഴുപേരെ വധിച്ചു

ഫെബ്രുവരി 4, 5 തീയതികളില്‍ രാത്രി പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരവാദികള്‍ അല്‍ ബദര്‍ എന്ന എന്ന സംഘടനയില്‍പ്പെട്ടവരാണെന്നാണ് സൂചന.

author-image
Prana
New Update
border

നിയന്ത്രണരേഖയ്ക്ക് സമീപത്തുകൂടി ഇന്ത്യയിലേക്ക് കടക്കാനുള്ള പാകിസ്താനി നുഴഞ്ഞുകയറ്റക്കാരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍സൈന്യം. ഏഴ് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു. ഇവരില്‍ രണ്ടോ മൂന്നോ പേര്‍ പാകിസ്താന്‍ സൈനികരാണ്.
ഫെബ്രുവരി 4, 5 തീയതികളില്‍ രാത്രി പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരവാദികള്‍ അല്‍ ബദര്‍ എന്ന എന്ന സംഘടനയില്‍പ്പെട്ടവരാണെന്നാണ് സൂചന.
നുഴഞ്ഞുകയറ്റക്കാരുടെ നീക്കം ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. അഞ്ച് നുഴഞ്ഞുകയറ്റക്കാര്‍ അപ്പോള്‍ത്തന്നെ മരിച്ചു. ഒരുമണിക്കൂറിനു ശേഷം ഇവരുടെ മൃതദേഹങ്ങള്‍ നീക്കംചെയ്യാനെത്തിയപ്പോഴാണ് മറ്റുള്ളവര്‍ക്കെതിരേയും സൈന്യം വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ട പാകിസ്താനി സൈനികരില്‍ ഒരാള്‍ ക്യാപ്റ്റന്‍ റാങ്കിലുള്ള ആളാണെന്നാണ് വിവരം.

India. pakistan terrorist line of control