അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്ഥാന്‍: മുന്‍ റോ മേധാവി വിക്രം സൂദ്

ഇത് വളരെ രസകരമാണ്, ലോകത്ത് ഒരിടത്തും ഇത് ഒരിക്കലും സംഭവിക്കില്ല. അതൊരു ബനാന റിപ്പബ്ലിക് പ്രതികരണമാണ്. ഒരു അയല്‍ക്കാരന്‍ എന്ന നിലയില്‍ നമുക്ക് ലഭിച്ചത് അതാണ്. ആണവായുധമുള്ള ഒരു ബനാന റിപ്പബ്ലിക്കെന്ന് മുന്‍ റോ മേധാവി പറഞ്ഞു.

author-image
Biju
New Update
raw

ന്യൂഡല്‍ഹി: പാകിസ്ഥാനെ കണക്കറ്റ് പരിഹസിച്ച് മുന്‍ റോ മേധാവി വിക്രം സൂദ്. അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്ഥാനെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.ഏഷ്യാ കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനെ ഒരു 'ബനാന റിപ്പബ്ലിക്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, 'ഒരു അയല്‍ക്കാരന്‍ എന്ന നിലയില്‍ നമുക്ക് ലഭിച്ചത് അതാണെന്ന് ചൂണ്ടിക്കാട്ടി.

ഇത് വളരെ രസകരമാണ്, ലോകത്ത് ഒരിടത്തും ഇത് ഒരിക്കലും സംഭവിക്കില്ല. അതൊരു ബനാന റിപ്പബ്ലിക് പ്രതികരണമാണ്. ഒരു അയല്‍ക്കാരന്‍ എന്ന നിലയില്‍ നമുക്ക് ലഭിച്ചത് അതാണ്. ആണവായുധമുള്ള ഒരു ബനാന റിപ്പബ്ലിക്കെന്ന് മുന്‍ റോ മേധാവി പറഞ്ഞു.

പാകിസ്ഥാന്‍ സൈന്യത്തെ നയിക്കുന്നത് പ്രൊഫഷണല്‍ ഓഫീസര്‍മാരല്ല, പ്രത്യയശാസ്ത്ര ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ''ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല'' എന്ന പ്രസ്താവന നടത്തിയ ഇസ്ലാമാബാദിലെ സൈനിക മേധാവി അസിം മുനീറിനെ ''ഇസ്ലാമിന്‍ ജിഹാദിസ്റ്റ് ജനറല്‍'' എന്ന് വിക്രം സൂദ് കുറ്റപ്പെടുത്തി. ഒരു ഇന്ത്യന്‍ ജനറല്‍ ഇങ്ങനെ സംസാരിക്കുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ഒരിക്കലും. ഞങ്ങളുടേത് പ്രൊഫഷണല്‍ ഓഫീസര്‍മാരാണ്; അവര്‍ പ്രത്യയശാസ്ത്ര ഉദ്യോഗസ്ഥരാണ്. അവരുടെ പ്രത്യയശാസ്ത്രം ഭരിക്കുക എന്നതാണ്, വിജയത്തിന്റെയും പരാജയത്തിന്റെയും അവരുടെ നിര്‍വചനങ്ങള്‍ വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.