ഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ഭീകരനായ മസൂദ് അസറിന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ . ജെയ്‌ഷെ മുഹമ്മദ് തലവനായ മസൂദിന് 14 കോടി രൂപയാണ് ലഭിക്കുക . ഇന്ത്യന്‍ സേന മെയ് 17ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒരു കൊടി രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു.മസൂദിന്റെ കുടുംബത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.100 ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സേനയും അറിയിച്ചിരുന്നു.2016 ലെ ഉറി 2019 ലെ പുല്‍വാമ ആക്രമണം തുടങ്ങിയവയില്‍ ഇയാള്‍ പ്രതിയാണ്.