/kalakaumudi/media/media_files/BcctEcoo0phGKcW22pk9.jpg)
പാൽഖി ഉത്സവത്തിനായി പൂനെ നഗരമൊരുങ്ങി. മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന പൂനെ നഗരത്തെ നിശ്ചലമാക്കിയായിരിക്കും പാൽഖി ഘോഷയാത്ര. മൂന്ന് ലക്ഷത്തിലധികം പേരാകും വർഷം തോറുമുള്ള ഘോഷയാത്രയിൽ പങ്കെടുക്കാറുള്ളത്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഇതിനായി അടച്ചിടും; റോഡ് ഗതാഗതം ആശ്രയിക്കുന്നവർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നാണ് നിർദേശം.
ജ്ഞാനേശ്വർ മഹാരാജിൻ്റെയും തുക്കാറാം മഹാരാജിൻ്റെയും പാൽഖി ഘോഷയാത്രകൾ സുഗമമായി മുന്നോട്ടുപോകുന്നതിനാണ് ഗതാഗത മാറ്റങ്ങൾ. പരമ്പരാഗതമായി, ഘോഷയാത്രയിൽ പങ്കെടുക്കുന്നവരിൽ 90% പേരും കർഷകരാണ്, അവരിൽ ഭൂരിഭാഗവും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളായ കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ്. തുക്കാറാം മഹാരാജിൻ്റെയും ജ്ഞാനേശ്വർ മഹാരാജിൻ്റെയും പാൽഖികൾ ഞായറാഴ്ച വൈകുന്നേരമാണ് നഗരത്തിലെത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
