പാമ്പന്‍ പാലത്തിന് ഉദ്ഘാടനത്തിനു പിന്നാലെ തകരാര്‍

പാമ്പന്‍ പാലം ഉദ്ഘാടനത്തിനു പിന്നാലെ തകരാറിലായി. വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ സാധിക്കാതെ വന്നതാണ് തകരാര്‍.

author-image
Akshaya N K
New Update
pambanrailnew

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി സമര്‍പ്പിച്ച പാമ്പന്‍ പാലം ഉദ്ഘാടനത്തിനു പിന്നാലെ തകരാറിലായി. തീരസംരക്ഷണ സേനയുടെ ചെറിയ കപ്പല്‍ പാലത്തിനടിയിലൂടെ കടത്തിവിടാനായി ഉയര്‍ത്തിയ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ സാധിക്കാതെ വന്നതാണ് തകരാര്‍. ലിഫ്റ്റ് സ്പാനിന്റെ ഒരു ഭാഗത്തിനായിരുന്നു പ്രശ്‌നം. എന്നാല്‍ വേഗം തന്നെ അറ്റകുറ്റപണികള്‍ തീര്‍ത്ത് പാലം പൂര്‍വ്വസ്ഥിതിയിലേക്കാക്കുകയായിരുന്നു.

inauguration bridge Pamban bridge rameswaram bridge damage