പാമ്പന്‍ പാലം നാടിന് സമര്‍പ്പിച്ച് നരേന്ദ്ര മോദി

പാമ്പന്‍ പാലത്തിന്റെ ഉദ്ഘാടനം തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. പുതിയ രാമേശ്വരം താംബരം ട്രെയിന്‍ സര്‍വ്വീസും ഫ്‌ലാഗ് ഓഫ് ചെയ്തു.രാമേശ്വരത്തേക്കുള്ള യാത്ര ഇനി തീര്‍ത്ഥാടകര്‍ക്ക് വളരെ സൗകര്യപ്രദമായിരിക്കും.

author-image
Akshaya N K
New Update
bridge

 

1947ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച് 2022 ഡിസംബറില്‍ ഡീ കമീഷന്‍ ചെയ്ത പഴയ പാമ്പന്‍ പാലത്തിനെ 700 കോടി ചിലവില്‍ കൂടുതല്‍ സുരക്ഷയോടെ നിര്‍മ്മിച്ചതിന്റെ
 ഉദ്ഘാടനം രാമനവമിയോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി സമര്‍പ്പിച്ചു.ഇതിനു പുറമെ  പുതിയ രാമേശ്വരം താംബരം ട്രെയിന്‍ സര്‍വ്വീസും, പാലത്തിനടിയിലൂടെ കടക്കാനായി ഒരു കോസ്റ്റ് ഗാര്‍ഡ് കപ്പലും ഫ്‌ലാഗ് ഓഫ് ചെയ്തു.

രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍-ലിഫ്റ്റ് കടല്‍പ്പാലം എന്ന ഖ്യാതിയും പാമ്പന്‍ പാലത്തിനാണ്. പഴയ പാലത്തില്‍ ലിഫ്റ്റ് സ്പാന്‍ രണ്ടായി വേര്‍പെടുത്തി മുകളിലേക്കുയത്തിയായിരുന്നു കപ്പലുകള്‍ കടന്നു പോയിരുന്നത്. ഇപ്പോള്‍ ഇവയെ 17 മീറ്റര്‍ ഉയര്‍ത്തി വലിയ കപ്പലുകള്‍ക്ക് സുഗമമായി കടക്കാന്‍ സാധിക്കും. 99 തൂണുകളുള്ള പാലത്തിന് 2.07 കിലോമാറ്ററാണ് നീളം. രാമേശ്വരത്തേക്കുള്ള യാത്ര ഇനി തീര്‍ത്ഥാടകര്‍ക്ക് വളരെ സൗകര്യപ്രദമായിരിക്കും എന്നതും വികസനത്തിന്റെ തെളിവാണെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

Indian Railways rameswaram narendramodi Pamban bridge