/kalakaumudi/media/media_files/2025/05/17/ZsVWNYgFgLzYwtP27u7q.jpg)
റായ്ഗഡ്:പ്രശാന്ത് താക്കൂർ എം എൽ എ മുൻകൈ എടുത്ത് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ 'ആംബ മഹോത്സവം'ത്തിന് പൻവേൽ സാക്ഷ്യം വഹിക്കുന്നു. പൻവേലിലെ ഡോ. പട്വർധൻ ആശുപത്രിക്ക് എതിർവശത്തുള്ള ഗുജറാത്തി സ്കൂൾ ഗ്രൗണ്ടിലാണ് ഉത്സവം നടക്കുക. ഇന്നലെ ആരംഭിച്ച മാമ്പഴൊത്സവം മെയ് 18 വരെ നടക്കും.ഉത്സവം മുൻ മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പരേഷ് താക്കൂറിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് നടക്കുന്നത്.കൂടാതെ വൈവിധ്യമാർന്ന സാംസ്കാരിക, വിനോദ പരിപാടികളും ഉണ്ടായിരിക്കും ഉത്സവത്തിൽ വലിയ തോതിൽ ജനങ്ങൾ ഈ മൂന്നു ദിവസവും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.ആഘോഷം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംഘടകർ പറഞ്ഞു.