പാര്‍ലമെന്റിലെ പ്രതിരോധകാര്യ സമിതിയില്‍ രാഹുല്‍; ശശി തരൂര്‍ വിദേശകാര്യസമിതി അധ്യക്ഷൻ

ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റിയുടെ അധ്യക്ഷന്‍. നടിയും ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്നുള്ള എം.പിയുമായ കങ്കണ റണാവത്ത് ഈ സമിതിയിലെ അംഗമാണ്.

author-image
Vishnupriya
New Update
as
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എം.പിമാരെ ഉള്‍പ്പെടുത്തി പാര്‍ലമെന്റിന്റെ സുപ്രധാന സമിതികള്‍ പുനഃസംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതിരോധകാര്യസമിതി (ഡിഫന്‍സ് അഫയേഴ്‌സ് കമ്മിറ്റി)യില്‍ അംഗമാകും. ബി.ജെ.പി. എം.പി. രാധാമോഹന്‍ സിങ്ങാണ് സമിതി അധ്യക്ഷന്‍.

ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റിയുടെ അധ്യക്ഷന്‍. നടിയും ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്നുള്ള എം.പിയുമായ കങ്കണ റണാവത്ത് ഈ സമിതിയിലെ അംഗമാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ദിഗ്‌വിജയ് സിങ്ങാണ് പാര്‍ലമെന്ററി കമ്മിറ്റി ഓണ്‍ വിമന്‍, എജ്യൂക്കേഷന്‍, യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് അഫയേഴ്‌സിന്റെ അധ്യക്ഷന്‍. ആരോഗ്യകാര്യ സമിതി അധ്യക്ഷസ്ഥാനം സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവിനാണ്. തിരുവനന്തപുരം എം.പി. ശശി തരൂര്‍, വിദേശകാര്യസമിതയുടെ അധ്യക്ഷനാകും.

parliament rahul gandhi MP Shashi Tharoor kankana ranault