ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ നടക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ബുധനാഴ്ച പറഞ്ഞു.പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററി കാര്യ മന്ത്രിസഭാ സമിതിയാണ് തീയതികള്‍ ശുപാര്‍ശ ചെയ്തതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാക്കള്‍ പ്രത്യേക സമ്മേളനം വേണമെന്ന ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് റിജിജുവിന്റെ പ്രഖ്യാപനം. ിയമങ്ങള്‍ പ്രകാരം, മണ്‍സൂണ്‍ സമ്മേളനത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററി കാര്യ മന്ത്രിസഭാ സമിതിയാണ് തീയതികള്‍ ശുപാര്‍ശ ചെയ്തതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
New Update