പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാകും

നാളെ മുതൽ ഏപ്രിൽ രണ്ടുവരെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളന കാലയളവ് നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും

author-image
Devina
New Update
samme

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനത്തിന് മുന്നോടിയായുള്ള കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം. സമ്മേളനം സുഗമമായി ചേരുന്നതിന് പ്രതിപക്ഷ സഹകരണം അഭ്യർത്ഥിക്കും.

നാളെ മുതൽ ഏപ്രിൽ രണ്ടുവരെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളന കാലയളവ് നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.

സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും.മാർച്ച് 9 മുതലാണ് രണ്ടാം ഘട്ട സമ്മേളനം തുടങ്ങുക. കേന്ദ്രസർക്കാർ കൊണ്ടുന്ന പുതിയ തൊഴിലുറപ്പ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കോൺഗ്രസിന്റെ നയരൂപീകരണ സമിതി വൈകീട്ട് യോഗം ചേരുന്നുണ്ട്